ദമ്മാം: സൗദി അറേബ്യയുടെ മാറ്റങ്ങൾ ഉൾക്കൊണ്ട്, പുതിയ കഴിവുകൾ വളർത്തി, അവസരങ്ങൾ മുതലാക്കി മുന്നേറാൻ പ്രവാസികൾ തയാറാകണമെന്ന് നവയുഗം സാംസ്കാരികവേദി പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു.
ദമ്മാം റോസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗത്തിെൻറ ഭാവിപരിപാടികളും കാമ്പയിനുകളും അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ വിവിധ മേഖല കമ്മിറ്റികളെയും പോഷക സംഘടനകളെയും പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുത്തു. കൺവെൻഷനിൽ മെംബർഷിപ്പ് വിതരണത്തിെൻറ ഉദ്ഘാടനം, പുതിയ അംഗങ്ങളായ അനീഷ് മോൻ, പ്രതാപ് എന്നിവർക്ക് മെംബർഷിപ്പ് നൽകി നവയുഗം മീഡിയ കൺവീനർ ബെൻസി മോഹൻ നിർവഹിച്ചു.
ദാസൻ രാഘവൻ സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു. സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, ഉണ്ണി മാധവം, ഷിബുകുമാർ, ബിജു വർക്കി, സഹീർഷാ, ബിനുകുഞ്ഞു, ഷീബ സാജൻ, മഞ്ജു അശോക്, സംഗീത ടീച്ചർ, തമ്പാൻ നടരാജൻ, ജോസ് കടമ്പനാട്, കൃഷ്ണൻ പ്രേരാമ്പ്ര, സന്തോഷ് ചെങ്ങോലിക്കൽ, ജാബിർ, റഷീദ്, രാജൻ, കോശി തരകൻ, നന്ദകുമാർ, നാസർ, സുനിൽ, വർഗീസ്, ഷാമിൽ നെല്ലിക്കോട് എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു