തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരുന്നതിൽ തടസ്സമില്ലെന്ന് കോടതി അറിയിച്ചു. തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി അറിയിച്ചു.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും എതിരായ മുഴുവൻ സമൻസുകളും പിൻവലിച്ചതായി ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത വിവരങ്ങളാണ് സമസിലൂടെ ആവശ്യപ്പെട്ടതൊന്നും നിയമവിരുദ്ധമായ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് നടപടി. എന്നാൽ ഇഡിയ്ക്ക് അന്വേഷണം തുടരാം എന്ന നിലപാടായിരുന്നു തുടക്കം മുതലേ കോടതിക്ക്. പക്ഷേ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് അയയ്ക്കാൻ ഇഡിക്ക് അധികാരപരിധിയുണ്ടോ എന്ന് കോടതി ചോദ്യമുന്നയിച്ചിരുന്നു. ഇതിലാണ് സമൻസ് പിൻവലിക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചത്.
അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം തള്ളിയ കോടതി സമൻസിനെതിരാണ് ഹരജി എന്നത് കൊണ്ടു തന്നെ സമൻസ് പിൻവലിക്കാമെന്ന് ഇഡി അറിയിച്ചതിനെ തുടർന്ന് ഹരജി തീർപ്പാക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു