ജിദ്ദ: കൊടുവള്ളി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നും കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ള നിശ്ചിത പ്രതിനിധികള്‍ക്കും മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും മാത്രമായി കെ.എം.സി.സി ജിദ്ദ കൊടുവള്ളി മണ്ഡലം കമ്മിറ്റി നേതൃ പരിശീലന ശില്പശാല സംഘടിപ്പിച്ചു.
സൗദി നാഷനല്‍ കമ്മിറ്റി ട്രഷററും ഹജ്ജ് സെല്‍ ചെയര്‍മാനുമായ അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സമര്‍പ്പണസന്നദ്ധരായ നിസ്വാർഥ സേവകരുടെ നിരന്തര പരിശ്രമങ്ങളും പ്രവാസി സമൂഹത്തിന്റെ പിന്തുണയുമാണ് പ്രതിസന്ധി ഘട്ടങ്ങളിലും; നാട്ടിലും മറുനാട്ടിലം യാതൊരു വിവേചനവുമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കാന്‍ കെ.എം.സി.സി യെ പ്രാപ്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലിം മലയില്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹി ആയിരിക്കെ മരിച്ച സലിം പൂക്കോടിന്റെ നാമത്തിലൊരുക്കിയ വേദിയില്‍ നടന്ന പരിപാടിയിൽ ചെയര്മാന് ഉസ്മാന് എടത്തില്‍ ആമുഖ ഭാഷണം നടത്തി.
കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഹദ് പാളയാട്ടിനെ മണ്ഡലം കമ്മിറ്റി രക്ഷാധികാരി ലത്തീഫ് കളരാന്തിരി ആദരിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം ശില്പശാലക്ക് നേതൃത്വം നല്കി. ശിഹാബ് താമരക്കുളത്തിനുള്ള സ്നേഹോപഹാരം വൈസ് പ്രസിഡന്റ് വി.സി അബ്ദുല്‍ മജീദ് സമ്മാനിച്ചു.
പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് വൈസ് പ്രസിഡന്റ് നാസര്‍ വാവാട്, സലീം പൂക്കാട്ടില്‍, റഹ്മത്തുല്ല ബാവ, ഷംസുദ്ദീന് വെണ്ണക്കാട്, മുഹമ്മദ് ഓമശ്ശേരി, ഒ.പി അബ്ദുല്‍ മജീദ്, എം.പി സലിം വാവാട്, ഫസല്‍ അവേലം തുടങ്ങിയവര്‍ നേതൃത്വം നല്കി. ലത്തീഫ് കളരാന്തിരി, ഒ.പി അബ്ദുസ്സലാം, ഷാഫി പുത്തൂര്‍, നൗഫല്‍ റഹീലി എന്നിവര്‍ സംസാരിച്ചു.
റഹീം കാക്കൂര്‍, നിസാര്‍ മടവൂര്‍ എന്നിവര്‍ ഗാനം ആലപിച്ചു. മുജീബുറഹ്മാന്‍ റഹ്മാനി മൊറയൂര്‍ ഉദ്ബോധന പ്രസംഗം നടത്തി. ഉദ്ഘാടന സെഷനിൽ ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ ആരാമ്പ്രം സ്വാഗതവും ട്രഷറര്‍ റഹീം പകലേടത്ത് നന്ദിയും പറഞ്ഞു. സമാപന സംഗമത്തില്‍ സെക്രട്ടറി കെ.സി ഫെബിന്‍സ് അബ്ദുല്‍ ഖാദര്‍ നരിക്കുനി നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു