ജിദ്ദ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കൾക്ക് ജിദ്ദ മഹ്ജർ ഏരിയ കമ്മിറ്റി സ്വീകരണം നൽകി. ദേശീയ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി അധ്യക്ഷൻ കുഞ്ഞുമോൻ കാക്കിയ സുരക്ഷാ പദ്ധതികളുടെ പ്രാധാന്യത്തെയും ആവശ്യകതയേയും കുറിച്ച് സംസാരിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര നേതാക്കളെ പരിചയപ്പെടുത്തി. നാഷനൽ കമ്മിറ്റി ട്രഷറർ അഹമദ് പാളയാട്ട്, ദേശീയ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
നാഷനൽ കമ്മിറ്റി ഭാരവാഹികളെ സംഗമത്തിൽ ആദരിച്ചു. ജലീൽ ചെമ്മല, യൂനുസ് താഴേക്കോട്, ശിഹാബ് തൂത, ആഷിഖ് പാലോളിപറമ്പ്, ബീരാൻകുട്ടി വയനാട്, ഫസൽ റഹ്മാൻ വള്ളിക്കുന്ന്, കെ.കെ. മുസ്തഫ, കോയ മേക്കോത്ത്, അൻവർ ഊരകം, സൈനുദ്ദീൻ പൂക്കോട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും ഇസ്മായിൽ മാഞ്ചേരി നന്ദിയും പറഞ്ഞു. സകരിയ കോലോംപാടം ഖിറാഅത്ത് നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു