ഇടിയപ്പം മിക്ക വീടുകളിലും ഉണ്ടാക്കുന്ന പ്രഭാത ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കൂടെ ആണിത്. ഇടിയപ്പം നല്ല സോഫ്റ്റ് ആയി വന്നില്ലെങ്കിൽ ടേസ്റ്റ് ഉണ്ടാകില്ല.ബാക്കി വന്ന ചോറ് ഉപയോഗിച്ച് ഇടിയപ്പം ഉണ്ടാക്കിയാലോ? ഇങ്ങനെ ഉണ്ടാക്കുന്നത് വളരെ നല്ലതാണ്. ചോറ് കളയുകയും വേണ്ട ഇടിയപ്പം നല്ല സോഫ്റ്റ് ആയി വരുകയും ചെയ്യും. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചോറ് – രണ്ടര കപ്പ്
- അരി പൊടി -1 കപ്പ്
- വെളളം
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിലേക്ക് ചോറ് ഇട്ട് കൊടുക്കുക. 2 ടേബിൾസ്പൂൺ വെളളം ഒഴിക്കുക. മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. ഈ അരച്ച ചോറ് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കണം. ഒട്ടും തരികൾ പാടില്ല. ഒരു കപ്പ് അരി പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കാൽ കപ്പ് അരിപൊടിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുഴച്ച് എടുക്കുക. എണ്ണ ഇട്ട് കൊടുക്കുക. ഇങ്ങനെ ആണെങ്കിൽ കൈയിൽ ഒന്നും ഒട്ടി പിടിക്കില്ല.
മാവ് റെഡിയായിട്ട് ഉണ്ട്. മാവ് കുറച്ച് കുറച്ച് ആയി പിച്ചി എടുക്കുക. ഒരു ഇഡലി പാത്രത്തിൽ കുറച്ച് എണ്ണ തടവുക. ഇടിയപ്പം ഉണ്ടാക്കുന്ന പാത്രത്തിലേക്ക് കുറച്ച് കുറച്ച് മാവ് ഇടുക. ഇനി ഇഡലി പാത്രത്തിലേക്ക് മാവ് ചുറ്റി ഇടുക. ഇത് റെഡി ആയി. ബാക്കി തട്ടിൽ കൂടെ ഇങ്ങനെ മാവ് ഇടുക. ഇനി ഈ മാവ് ആവിയിൽ വേവിക്കുക. നല്ല സോഫ്റ്റ് ഇടിയപ്പം റെഡി!!
കടപ്പാട് : നീനു കാർത്തിക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു