തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ കൃഷിയോട് കേന്ദ്രത്തിന് ശത്രുതാപരമായ സമീപനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വലിയ രീതിയിലുളള ദ്രോഹനടപടികള്‍ സ്വീകരിക്കുന്നുവെന്നും റബ്ബറിന്റെ താങ്ങു വില വര്‍ധിപ്പിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കേരളത്തോട് പ്രത്യേകമായ അവഗണനയാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടി നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറില്‍ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങള്‍ സംസ്ഥാനത്തെ സാമ്ബത്തികമായി ഞെരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി, നികുതിയേതര വരുമാനം വര്‍ധിപ്പിച്ചും ചെലവില്‍ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്ബത്തികാഘാതം താങ്ങാവുന്നതിലേറെയാണ്. വിവേചനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി. എന്നാല്‍ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തില്‍ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തതതെന്നും മുഖ്യമന്ത്രി പറഞ്ഞു.