സോഷ്യൽ മീഡിയൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ്ങിനു ഇരയാകുന്നവർ സെലിബ്രിറ്റികൾ തന്നെയാണ്. അതിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമനാം നടന്നിട്ടുള്ളത് നടികൾക്ക് നേരെയാണ്
അവരുടെ പേരിന് കോട്ടം തട്ടുന്നവിധം വലിച്ചുകീറി ആക്രമിയ്ക്കുന്നതും, സിനിമകള്‍ കീറി മുറിക്കുന്നതും എല്ലാം ചിലര്‍ക്കൊരു എന്റര്‍ടൈന്‍മെന്റ് തന്നെയായിരുന്നു. എന്നാല്‍ അതിലും ക്രൂരമായ ചില സൈക്കോകള്‍ സെലിബ്രിറ്റികളുടെ മോര്‍ഫ് ചെയ്ത വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നതിലായിരുന്നു ഹരം കണ്ടിരുന്നത്.
സോഷ്യല്‍ മീഡിയ ആക്ടീവായി ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അത്തരം സൈബര്‍ ക്രൈമിന് മാത്രം ഒരു കുറവും സംഭവിച്ചിട്ടില്ല. ഈ വര്‍ഷവും ഡീപ്ഫേക്കിങിന് ചില നായികമാര്‍ ഇരയായി. രശ്മിക മന്ദാനയുടെ പേരാണ് ഏറ്റവും ആദ്യം പുറത്തു വന്നത്. തന്റേതെന്ന പേരില്‍ പ്രചരിച്ച മോര്‍ഫ് വീഡിയോയ്ക്ക് എതിരെ നടി ശക്തമായി പ്രതികരിച്ചു. മറ്റ് സെലിബ്രിറ്റികളും രശ്മികയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ മറ്റ് പല നടിമാരുടെ വീഡിയോകളും ഫോട്ടോകളും പ്രചരിക്കാന്‍ തുടങ്ങി. കത്രീന കൈഫിന്റെ ടൈഗര്‍ ത്രി എന്ന ചിത്രത്തിലെ ഒരു ടൗവ്വല് രംഗമാണ് മോര്‍ഫ് ചെയ്ത് പ്രചരിച്ചത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ വീഡിയോ ആണ് കാജോളിന്റേതാണ് എന്ന പേരില്‍ പ്രചരിച്ചത്. അങ്ങനെ കാജോളും അതിനിരയായി.
അലിയ ഭട്ടിന്റെ രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ഡീപ് ഫേക് വീഡിയോ നടിയുടേതാണ് എന്ന് പറഞ്ഞ് വളരെ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനെതിരെ ആലിയ രംഗത്തെത്തുകയും ചെയ്തു. ആലിയയ്ക്ക് പിന്നാലെ പ്രിയങ്ക ചോപ്ര വരെ ഈ വര്‍ഷത്തെ ഡീപ് ഫേക് വീഡിയോയ്ക്ക് ഇരയായ സെലിബ്രിറ്റികളാണ്. ഇവരെ കൂടാതെ പല ഹോളിവുഡ് താരങ്ങള്‍ക്കും ഈ അക്രമം നേരിടേണ്ടി വന്നിട്ടുണ്ട്.