കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്റെ മൃതദേഹത്തിൽ സ്പീക്കർ എ എൻ ഷംസീർ പുഷ്പചക്രം അർപ്പിച്ചു.
മുൻ എം എൽ എ മാരായ കെ പി സതീഷ് ചന്ദ്രൻ, എം വി ജയരാജൻ, ടി വി രാജേഷ്, കെ വി കുഞ്ഞിരാമൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം വി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ സന്നിഹിതരായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് എ കെ.കുഞ്ഞിരാമന്റെ അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുൻപാണ് അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഎം കാസർകോട് മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു കെ.കുഞ്ഞിരാമൻ. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എംഎൽഎയായിരുന്നു. വിദ്യാർഥികാലത്ത് തന്നെ പൊതുപ്രവർത്തനത്തിൽ താൽപര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ് രാഷ്ട്രീയ രംഗത്തേക്ക് കൈപിടിക്കുന്നത്. 1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പൊതുദർശനത്തിനുശഷം ഉച്ചയ്ക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പിൽ സംസ്കാരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു