മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി. കൂറ്റനാട് കരിമ്പ പാലക്കൽ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങിയ ഇദ്ദേഹം നേരം വെളുത്തിട്ടും എഴുന്നേൽക്കാതായതിനെതുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കാണുന്നത്.
ഒരു വർഷമായി സീബിലുള്ള സൈക്കിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. അച്ചാരത്ത് ഉമർ-നഫീസ നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: അനീഷ. ഖൗല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു