റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയെ ജയിലിൽ നിന്ന് കാണാതായി. അദ്ദേഹത്തെ എവിടേക്കാണ് മാറ്റിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. മോസ്‌കോയിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ കിഴക്ക് വ്‌ളാഡിമിർ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനൽ കോളനി നമ്പർ 6, അതീവ സുരക്ഷാ ജയിലിലായിരുന്നു നവാൽനിയെ പാർപ്പിച്ചിരുന്നത്. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനി എവിടെയാണെന്ന് ചോദ്യവുമായി അദ്ദേഹത്തിന്‍റെ വക്താവ് കിര യർമിഷ് രംഗത്ത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഏറ്റവും വലിയ വിമർശകനാണ് നവ്‌ലാനി. പുതിന്റേയും റഷ്യന്‍ സര്‍ക്കാരിന്റേയും അഴിമതിക്കഥകള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന ഒരു റഷ്യന്‍ ബ്ലോഗര്‍ മാത്രമായിരുന്നു 13 വര്‍ഷം മുമ്പ് വരെ അലക്സി നവാല്‍നി. ആ ചെറുപ്പക്കാരന്‍ രാഷ്ട്രീയത്തിലിറങ്ങിയതോടെ പുതിനു അയാൾ തലവേദനയായി മാറി. അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ ആരാധകരും, പിന്നില്‍ അണിനിരക്കാന്‍ വലിയ ജനക്കൂട്ടവും തയ്യാറായതോടെ പുതിന്റെ രാഷ്ട്രീയ ഭാവി പോലും അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അലക്സി നവ്‌ലാനിയെ ഇല്ലാതാക്കാതെ വേറെ വഴിയില്ലെന്ന് മനസ്സിലാക്കിയ പുതിന് കള്ളക്കേസിലും വിഷപ്രയോഗത്തിലും പെടുത്തി നവല്‍നിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പല കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്തതോടെ 2021 മുതല്‍ നവ്‌ലാനിയെ കൊടുംക്രിമിനലുകളെ താമസിപ്പിക്കുന്ന അതിസുരക്ഷാ ജയിലിലാണ് താമസിപ്പിച്ചിരുന്നത്. പരോള്‍ ചട്ടലംഘനം ആരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതിയലക്ഷ്യ കുറ്റം ആരോപിച്ച് ഒന്‍പത് വര്‍ഷവും ശിക്ഷിച്ചു. ഇതിന് തുടര്‍ച്ചയെന്നോണമാണ് തീവ്രവാദക്കുറ്റം ആരോപിച്ച് നവാല്‍നിയെ 19 വര്‍ഷത്തേക്ക് കൂടി ശിക്ഷിച്ച് ഉത്തരവ് വന്നിരിക്കുന്നത്. ഇതോടെ നവാല്‍നി ആജീവനാന്ത തടവിലേക്കാണോയെന്ന ചോദ്യം ഉയര്‍ത്തുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.
പുതിനെതിരേയും സര്‍ക്കാരിനെതിരേയും ശബ്ദമുയര്‍ത്തിയാല്‍ മരണമായിരിക്കും ഫലമെന്ന സൂചന നല്‍കുന്നതായിരുന്നു അലക്സി നവാല്‍നിക്കെതിരേ 2020-ല്‍ നടന്ന രാസായുധ പ്രയോഗം. എന്നന്നേക്കുമായി ഇല്ലായിമ ചെയ്യുകയായിരുന്നു ലക്ഷ്യമെങ്കിലും തലനാരിഴയ്ക്കു നവ്‌ലാനി രക്ഷപ്പെട്ടു. 2011-ല്‍ അഴിമതിക്കെതിരേ പോരാടാന്‍ സന്നദ്ധ സംഘടന സ്ഥാപിച്ചതോടെയാണ് നവാല്‍നി ശ്രദ്ധേയനായി. അതോടെ അഴിമതിക്കെതിരേ നവാല്‍നിക്ക് പിന്നില്‍ ആയിരങ്ങള്‍ അണിനിരന്നുകൊണ്ടുള്ള മഹാറാലികളായിരുന്നു പിന്നീട് റഷ്യ കണ്ടത്. ഇതോടെ സര്‍ക്കാരിനെ കളങ്കപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. സര്‍ക്കാരിനും തനിക്കുമെതിരേ ശബ്ദമുയര്‍ത്തിയ നവാല്‍നിയെ പല തവണ അറസ്റ്റ് ചെയ്‌തെങ്കിലും പുറത്തുള്ള വലിയ ജനക്കൂട്ടത്തിന്റെ വായടക്കാന്‍ പുതിന് കഴിഞ്ഞില്ല.
രാജ്യദ്രോഹക്കുറ്റം, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എന്നിവയൊക്കെ നവാല്‍നിക്കെതിരേ വന്നു. ആരോപണങ്ങളൊക്കെ നവ്‌ലാനി നിഷേധിച്ചുവെങ്കിലും അദ്ദേഹത്തെ വെറുതെ വിടാൻ പുതിന് തയ്യാറായിരുന്നില്ല. ‘പുതിന്‍ ഏറ്റവും ഭയക്കുന്ന മനുഷ്യന്‍’ എന്നുവരെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നവാല്‍നിയെ വിശേഷിപ്പിച്ചു.
2020-ൽ സൈബീരിയയില്‍നിന്നു മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ അലക്സി നവാല്‍നി വിമാനത്തില്‍ ബോധരഹിതനായി വീണു. അടിയന്തര ലാന്‍ഡിങ്ങിലൂടെ ജീവന്‍ രക്ഷിച്ചെങ്കിലും വിഷപ്രയോഗമേറ്റിട്ടുണ്ടെന്നായിരുന്നു നിഗമനം. ജര്‍മനിയിലെ പരിശോധനയില്‍ നോവിചോക് എന്ന വിഷവാതകമാണ് ഇദ്ദേഹത്തിനെതിരേ പ്രയോഗിച്ചതെന്ന് കണ്ടെത്തി. ജര്‍മന്‍ മിലിട്ടറി ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷം ഏതെന്ന് തിരിച്ചറിഞ്ഞത്.
ജയിലിലിരുന്ന് പുതിനെതിരേ പോരാട്ടം നയിക്കുകയായിരുന്നു നവാല്‍നി. 2021-ല്‍ പുറത്തിറങ്ങിയ ‘പുതിന്‍സ് പാലസ് ദ സ്‌റ്റോറി ഓഫ് വേള്‍ഡ്‌സ് ബിഗസ്റ്റ് ബ്രൈബ്’എന്ന ഡോക്യുമെന്ററി അക്കാലത്ത് വലിയ ചര്‍ച്ചയാവുകയുണ്ടായി. നവാല്‍നിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ ഫൗണ്ടേഷനായിരുന്നു പാലസ് ഫോര്‍ പുട്ടിന്‍ എന്ന രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഡോക്യുമെന്ററി പുറത്ത് വിട്ടത്. കൈക്കൂലിപ്പണംകൊണ്ട് കരിങ്കടല്‍തീരത്ത് പുതിന്‍ നൂറു കോടി ഡോളറിന്റെ കൊട്ടാരം പണിയുന്നുവെന്നായിരുന്നു വിവരണം. കൊട്ടാരത്തിന്റെ ദൃശ്യങ്ങളും നവാല്‍നിയുടെ വിവരണവും ഉള്‍പ്പെട്ട രണ്ടു മണിക്കൂര്‍ വീഡിയോ പുതിനെതിരേയുള്ള ആയുധമായി.
എന്നാൽ കൊട്ടാരവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് പുതിന്‍ ആരോപണം നിഷേധിക്കുകയും പുതിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആര്‍ക്കഡി റൊമനോവിച്ച് റോട്ടന്‍ബര്‍ഗ് എന്ന മറ്റൊരു കോടീശ്വരന്‍ ഉടമസ്ഥാവകാശം അവകാശപ്പെട്ട് എത്തുകയും ചെയ്‌തെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി കണ്ടത്. ഇതോടെ നവാല്‍നിയെ ആജീവനാന്തം ജയിലില്‍ തളയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് റഷ്യന്‍ സര്‍ക്കാരുമെത്തിയത്. ഇതിന് പുറമെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തേയും നവാല്‍നി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തനിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ എന്ത് വിലകൊടുത്തും ഇല്ലാതാക്കുന്ന പുതിന്റെ സ്റ്റാലിനിസ്റ്റ് നടപടിയെ തുറന്നുകാട്ടുന്നതായിരുന്നു 2022-ല്‍ പുറത്തിറങ്ങിയ ഡാനിയല്‍ റോഹര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ഡോക്യുമെന്ററി ‘നവാല്‍നി.’റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവാല്‍നിയെ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ നടന്ന ശ്രമത്തെ അടിസ്ഥാനമാക്കിയെടുത്ത ‘നവാല്‍നി’ അവാര്‍ഡുകളും വാരിക്കൂട്ടിയിരുന്നു . 2023 -ലെ ബെസ്റ്റ് ഡോക്യുമെന്ററി ഓസ്‌കാര്‍ അവാര്‍ഡടക്കം 13 അവാര്‍ഡുകളാണ് ‘നവാല്‍നി’ക്ക് ലഭിച്ചത്. 98 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലെത്തി. അലക്‌സി നവാല്‍നിയും ഭാര്യ യൂലിയ നവാല്‍നി അടക്കമുള്ളവര്‍ അഭിനയിച്ച ഡോക്യുമെന്ററി വലിയ ചര്‍ച്ചയായി. ലോകമെമ്പാടും ഏറ്റെടുത്തു. എച്ച.ബി.ഒ. മാക്‌സ്, സി.എന്‍.എന്‍. ഫിലിംസ് സംയുക്തമായി നിര്‍മിച്ച ചിത്രം ബി.ബി.സി. ടു അടക്കമുള്ള മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു. എന്നാല്‍, ഡോക്യുമെന്ററി പറയുന്നത് പച്ചക്കള്ളമാണെന്നും ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത് ഹോളിവുഡിന്റെ ‘രാഷ്ട്രീയവല്‍ക്കരണത്തെ’ കാണിക്കുന്നുവെന്നുമായിരുന്നു റഷ്യന്‍ പാര്‍ലമെന്റ് പ്രതികരിച്ചത്.
https://www.youtube.com/watch?v=cUjR5jPPmX4
കഴിഞ്ഞ ആറുദിവസമായി നവാൽനിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് സഹപ്രവർത്തകർ അറിയിച്ചത്. എവിടേക്കാണ് അവർ അദ്ദേഹത്തെ കൊണ്ടുപോയതെന്ന് പറയാൻ വിസമ്മതിക്കുകയാണെന്നും സഹപ്രവർത്തകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം