മലയാള സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ആട്ടം എന്ന സിനിമ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേള ഏറെ പ്രത്യകകൾ ഉൾക്കൊള്ളുന്നുണ്ട്. ലോകത്തിൽ യുദ്ധ നയങ്ങൾ മനുഷ്യരുടെ നിത്യ ജീവിതത്തെ ബാധിക്കുമ്പോൾ; യുദ്ധം വേണ്ട എന്ന തീമോട് കൂടിയാണ് മേള മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുത്ത ചിത്രങ്ങളും ഈ സന്ദേശത്തോടു നീതി പുലർത്തുന്നവയാണ്. തിയറ്ററിൽ അരങ്ങേറിയ ഓരോ ചിത്രവും കാലിക പ്രസക്തിയുള്ള വിഷയങ്ങളും, രാഷ്ട്രീയ നിലപാടുകളും വിഷയമാക്കിയവയാണ്.
മലയാള വിഭാഗത്തിൽ പ്രദർശിപ്പിച്ച ആട്ടം എന്ന സിനിമ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തത നേടുന്നു. അനന്ത് ഏകർഷി തിരക്കഥയും സംവിധാനവും നിർവഹിച്ച ആട്ടത്തിനു 139 മിനിറ്റ് ദൈർഖ്യം ഉണ്ട്. നഗരത്തെയും, വീടിനെയും പശ്ചാത്തലമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു കുട്ടാ കൃത്യത്തെ പറ്റിയുള്ള അന്വേഷണമാണ് കഥ തന്തു. നാടകംകേന്ദ്രീകരിച്ചാണ് കഥ തുടർന്ന് പോകുന്നത് അതിനാൽ ഇതൊരു നാടക സിനിമ എന്ന വിശേഷണം അർഹിക്കുന്നു. നാടക കഥാപാത്രങ്ങളെ നാടകക്കാർ തന്നെ അവതരിപ്പിച്ചു എന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. ഈ സിനിമ ഒരു സസ്പെൻസ് ഡ്രാമ ആണ്. പൊലീസിങ്, വ്യക്തിഗത താത്പര്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. ഓസ്കാർ ജേതാവായ അസ്കർ ഫർഹാദിയുടെ എന്ന ചലച്ചിത്രകാരന്റെ റഫറൻസ് സിനിമ ഉൾക്കൊള്ളിച്ചിട്ടുണ്ട്
വ്യക്തിഗത താത്പര്യങ്ങൾ മൂലം നീതിബോധത്തിൽമേൽ ഉണ്ടാകുന്ന ആത്യന്തിക കോട്ടങ്ങളെയാണ് സിനിമ പറയാൻ ശ്രമിച്ചിരിക്കുന്നത്