ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ വന്‍ പിന്തുണ ലഭിച്ചെങ്കിലും വഴങ്ങാതെ ഇസ്രായേല്‍. പ്രധാന സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്ന് പോലും ശക്തമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലും ‘അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ’ ഗാസ യുദ്ധം തുടരാനുള്ള ദൃഢനിശ്ചയം ഇസ്രായേല്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 7 ന് പാലസ്തീന് തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തിന് മറുപടിയായാണ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേര് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
തുടര്‍ന്ന് ഇസ്രായേലിന്റെ തിരിച്ചടിയില്‍ 18,600-ലധികം ആളുകളാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്.കൂടുതലും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
ഗാസയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും നിരവധി ആള്ക്കാര് താല്‍ക്കാലിക പ്ലാസ്റ്റിക് കൂടാരങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു