മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അസർബൈജാൻ വിദേശകാര്യ സഹമന്ത്രി യാത്ചിൻ റഫീഫിനെ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ സ്വീകരിച്ചു.
ബഹ്റൈനും അസർബൈജാനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ചർച്ചചെയ്യുകയും ആഗോള സമാധാനം കൈവരിക്കാനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു