തിരുവനന്തപുരം: നവേകരള സദസിനിടെ മുഖ്യമന്ത്രിയ്ക്കെതിരെ ഷൂ എറിഞ്ഞ കേസിലെ പ്രതിക്കെതിരെ ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഐഎഫ്എഫ്കെ വേദിയിലെത്തിയ ബേസിൽ പാറേക്കുടിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞു. സ്ഥലത്ത് പൊലീസ് എത്തിയതോടെ സംഘർഷം ഒഴിവായി. തുടർന്ന് ബേസിൽ പാറേക്കുടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയി.
രണ്ടുദിവസം മുമ്പ് പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെയായിരുന്നു കെഎസ്യു പ്രവര്‍ത്തകരുടെ ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് നേർക്ക് കരിങ്കൊടി വീശിയായിരുന്നു ആദ്യ പ്രതിഷേധം. ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകർ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നെ മർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്യു പതാകകൾ ഡിവൈഎഫ്ഐക്കാർ പിടിച്ചെടുത്ത് കത്തിച്ചു. പിന്നാലെ പ്രതിഷേധക്കാരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂരിലെ യോഗം കഴിഞ്ഞ കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേർക്ക് ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു