മനാമ: ബഹ്റൈനിലെ വളർന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി ജാതിമത രാഷ്ട്രീയഭേദമന്യേ ബഹ്റൈനിൽ മലയാളികളുടെ പുതിയൊരു കൂട്ടായ്മയായ സെവൻ ആർട്സ് കൾചറൽ ഫോറം നിലവിൽ വന്നു. നിരവധി വർഷങ്ങളായി ബഹ്റൈനിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരായ നാസർ മഞ്ചേരിയെ രക്ഷാധികാരിയായും മനോജ് മയ്യന്നൂരിനെ ചെയർമാനായും ജേക്കബ് തേക്കുതോടിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി സത്യൻ കാവിൽ, എം.സി. പവിത്രൻ എന്നിവരെയും ജനറൽ സെക്രട്ടറിയായി രഞ്ജീവ് ലക്ഷ്മൺ, ജോ. സെക്രട്ടറിമാരായി ഗിരീഷ് ആർപ്പൂക്കര, ജോസ്മി ലാലു എന്നിവരെയും ട്രഷററായി ചെമ്പൻ ജലാലിനെയും അസി.ട്രഷററായി പ്രവീൺ അനന്തപുരിയെയും കലാവിഭാഗം സെക്രട്ടറിയായി ബൈജു മലപ്പുറം, അസി. കലാവിഭാഗം സെക്രട്ടറിമാരായി സുമൻ ആലപ്പി, മുബീന മൻഷീർ, രാജി ചന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.
മെംബർഷിപ് സെക്രട്ടറിയായി രാജീവ് തുറയൂരിനെയും അസി. മെംബർഷിപ് സെക്രട്ടറിയായി മിനി റോയിയെയും കമ്യൂണിറ്റി സർവിസ് സെക്രട്ടറിയായി തോമസ് ഫിലിപ്പിനെയും അസി. കമ്യൂണിറ്റി സെക്രട്ടറിമാരായി ജയേഷ് താന്നിക്കൽ, ഡാനിയൽ പാലത്തുംപാട്ട് എന്നിവരെയും ഉൾപ്പെടുത്തി.
ദേശീയദിനമായ ഡിസംബർ പതിനാറിന് നാഷനൽ ഡേ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും ഫെബ്രുവരി മാസത്തിൽ സംഘടനയുടെ ഭരണസമിതി ഉദ്ഘാടനം വിപുലമായി നടത്താനും ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കൂടുതൽ വിവരങ്ങൾക്കായി 37750755, 36120656, 38141036 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു