മനാമ: ബാബസൺസ്-മെഗാമാർട്ട് ഗുഡ്നെസ് കാമ്പയിന്റെ സമാപനം സെഗയ്യ ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്നു. ജീവനക്കാർക്കായി ഹ്യൂമൻ റിസോഴ്സ് ടീം എല്ലാ വർഷവും നടത്തുന്ന പരിപാടിയാണ് ഗുഡ്നെസ് കാമ്പയിൻ. ജീവനക്കാരുടെ റിഫ്രഷ്മെന്റിനായി നിരവധി മത്സരങ്ങളും ചലഞ്ചുകളും നടന്നു. പ്രോഡക്ട് ഹണ്ട്, കാഷ്യർമാർക്കായി അതിവേഗ ചെക്ക് ഔട്ട്, ബെസ്റ്റ് ഡെസേർട്ട് ചലഞ്ച്, കുക്കിങ് വിത്ത് ഫയർ ചലഞ്ച് എന്നിവപോലുള്ള തൊഴിൽ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് മത്സരങ്ങൾ.
മിനിറ്റ് ടു വിൻ ഇറ്റ്, ചെസ്, കാരംസ് തുടങ്ങിയ രസകരമായ ഗെയിമുകളും നടന്നു. എല്ലാ വകുപ്പുകളിൽനിന്നുമുള്ള 60 ശതമാനം മൊത്തം തൊഴിലാളികളുടെ പങ്കാളിത്തമുണ്ടായി. വിജയികൾക്കും റണ്ണേഴ്സ്അപ്പിനും ട്രോഫികളും മെഡലുകളും കാഷ് പ്രൈസുകളും നൽകി.
ബാബസൺസ്/മെഗാമാർട്ടിന്റെ ജനറൽ മാനേജർ അനിൽ നവാനി, കാമ്പയിൻ മികച്ച രീതിയിൽ നടത്തിയ ഹ്യൂമൻ റിസോഴ്സ് ടീമിനെ അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു