മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ മനാമ ഏരിയ കമ്മിറ്റി ഏരിയ പ്രവർത്തക കൺവെൻഷനും മെഡിക്കൽ സെമിനാറും സംഘടിപ്പിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത കണ്വെന്ഷന് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, അൻവർ നിലമ്പൂർ, നജീബ് കടലായി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കണ്‍വെൻഷനില്‍ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. തുടർന്ന് അൽ റബി മെഡിക്കൽ സെന്റർ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. ബിജി റോസ് നടത്തിയ മെഡിക്കൽ ബോധവത്കരണ സെമിനാർ അംഗങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് വിജ്ഞാനപ്രദമായി മാറി.
ഏരിയ പ്രസിഡന്റ് ഷമീർ സലിം അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ അഹദ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, മനാമ ഏരിയ കോഓഡിനേറ്റർ നവാസ് കുണ്ടറ, അൽ റബി മെഡിക്കൽ സെന്റർ പ്രതിനിധികളായ സഹൽ, അസ്കർ എന്നിവർ സംസാരിച്ചു.
കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു. സുമി ഷമീർ നിയന്ത്രിച്ച പരിപാടിക്ക് ഏരിയ ജോ. സെക്രട്ടറി നജീബ് നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു