മസ്കത്ത്: സുൽത്താന്റെ സായുധ സേനാ ദിനത്തോടനുബന്ധിച്ച് അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അത്താഴ വിരുന്ന് സംഘടിപ്പിച്ചു.
സുൽത്താൻ സായുധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സായുധ സേനയുടെ എല്ലാ സൈനിക രൂപീകരണങ്ങൾക്കും യൂനിറ്റുകൾക്കുമുള്ള അഭിനന്ദനത്തിന്റെ ഭാഗമായാണ് അത്താഴ വിരുന്ന് ഒരുക്കിയിരുന്നത്.
മാതൃരാജ്യത്തെയും അതിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള അവരുടെ മഹത്തായ സമർപ്പണത്തിനുള്ള സുൽത്താന്റെ രാജകീയ അംഗീകാരം കൂടിയായിരുന്നു ഇത്. ചടങ്ങിൽ ചില രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ ആംഡ് ഫോഴ്സ് (എസ്.എ.എഫ്) കമാൻഡർമാർ, മുതിർന്ന സൈനിക, സിവിൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു