എ​സ്.എ​ഫ്.ഐ​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ഗ​വ​ർ​ണ​ർ; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കും

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഒ​രു കാ​ന്പ​സി​ലും കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്ന എ​സ്എ​ഫ്ഐ​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഡി​സം​ബ​ർ 18നു ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന സ​നാ​ത​ന ധ​ർ​മ​പീ​ഠ​ത്തി​ന്‍റെ സെ​മി​നാ​റി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ പ​ങ്കെ​ടു​ക്കും.

ഡി​സം​ബ​ർ 16 മു​ത​ൽ 18 വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാനാണ് ഗ​വ​ർ​ണ​ർ ഒ​രു​ങ്ങു​ന്ന​ത്. നേ​ര​ത്തെ കോ​ഴി​ക്കോ​ട്ടെ സ​ർ​ക്കാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാ​നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം.​ എ​സ്എ​ഫ്ഐ​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ താ​മ​സം കാ​ന്പ​സി​നു​ള്ളി​ലെ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
 
കേരളത്തിലെ  ഒരു ക്യാമ്പസിലും ഗവർണർ കയറില്ലെന്നും  അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രസ്താവന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട. മൂന്നു വഴികൾ വഴിയാണ് ഗവർണർ പോകുന്നത്. ആ വഴികളിൽ എസ്എഫ്ഐ ക്കാരുണ്ടായിരുന്നു. ഒരു പൊലിസിന്‍റേയും സഹായം എസ്എഫ്ഐക്ക് വേണ്ടെന്നും ആര്‍ഷോ പറഞ്ഞു.

 
അ​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു ഗ​വ​ർ​ണ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ റി​പ്പോ​ർ​ട്ട് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ചു. ഗ​വ​ർ​ണ​റു​ടെ യാ​ത്ര​യ്ക്കി​ട​യി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചാ​ണു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു