മസ്കത്ത്: വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ ഒമാനെ ന്യൂനമർദം ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും.
വ്യാഴാഴ്ച വൈകുന്നേരം മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി മരുഭൂമികളിൽ പൊടി ഉയർന്നേക്കും. വ്യാഴാഴ്ച മുസന്ദം, വടക്കൻ ബാത്തിന തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. വെള്ളിയാഴ്ച മുതൽ ഞായർ വരെ രാജ്യത്തിന്റെ ഭൂരിഭാഗം കടലുകളിലും തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി താപനിലയിൽ പ്രകടമായ കുറവുവരുകയും ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു