കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും മുന്‍നിര ചെറുകിട ഫിനാന്‍സ് ബാങ്കായ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കും (ഉജ്ജീവന്‍ എസ്എഫ്ബി) ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി ഉജ്ജീവന്‍ എസ്എഫ്ബിയുടെ 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 700ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെ ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്‍റെ ഉപഭോക്തൃ സൗഹൃദ സംരക്ഷണം, ദീര്‍ഘകാല സേവിംഗ്സ്, റിട്ടയര്‍മെന്‍റ് പദ്ധതികള്‍ ലഭ്യമാക്കും.
പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വരുമാനം ലഭ്യമാക്കും. ദീര്‍ഘകാല സേവിംഗ്സ് പദ്ധതികള്‍ ഒരു അനുബന്ധ വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നതിനോ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ ഉപഭോക്താക്കളെ സഹായിക്കും. റിട്ടയര്‍മെന്‍റ് പ്ലാനിംഗ് പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് വിരമിക്കലിനു ശേഷവും ആജീവനാന്ത വരുമാനം ഉറപ്പാക്കുന്നതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കും.
പ്യുവര്‍ പ്രൊട്ടക്ഷന്‍ പ്ലാറ്റ്ഫോമില്‍ ഐസിഐസിഐ പ്രു ഐ പ്രൊട്ടക്ട് സ്മാര്‍ട്ട്, ഐസിഐസിഐ പ്രു ഐ പ്രൊട്ടക്ട് റിട്ടേണ്‍ ഓഫ് പ്രീമിയം എന്നിവ ലഭ്യമാകും, അതേസമയം ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രൊ, ഐസിഐസിഐ പ്രു ഗോള്‍ഡ്, ഐസിഐസിഐ പ്രു സിഗ്നേച്ചര്‍ എന്നിവ സൗകര്യപൂര്‍വ്വം വാങ്ങാന്‍ കഴിയും. ദീര്‍ഘകാലത്തേക്ക് ഒരു സേവിംഗ്സ് ലഭ്യമാക്കുന്നതിനോടൊപ്പം ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ലെക്സി, ഉജ്ജീവന്‍ ഉപഭോക്താക്കളെ അവരുടെ റിട്ടയര്‍മെന്‍റ് ജീവിതം ആസൂത്രണം ചെയ്യാന്‍ സഹായിക്കും.
ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഇട്ടിര ഡേവിസ് പറഞ്ഞു. വിശാലമായ നെറ്റ്വര്‍ക്ക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്‍റെ സമഗ്രമായ സൊല്യൂഷനുകള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വിടവ് നികത്താനും ഉപഭോക്താക്കള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടരാണ്, ഈ പങ്കാളിത്തം ബാങ്കിന്‍റെ ഉപഭോക്താക്കളുടെ ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനുപ് ബാഗ്ചി പറഞ്ഞു. തങ്ങളുടെ ഉപഭോക്തൃ-സൗഹൃദ പദ്ധതികള്‍ ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ഓഫറുകള്‍ പൂര്‍ത്തീകരിക്കുകയും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
രാജ്യത്ത് ലൈഫ് ഇന്‍ഷുറന്‍സ് സേവനം വര്‍ധിപ്പിക്കുന്നതില്‍ ഉജ്ജീവ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പോലുള്ള ചെറുകിട ധനകാര്യ ബാങ്കുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിലൂടെ ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് വ്യക്തികളെയും കുടുംബങ്ങളെയും സാമ്പത്തിക ഭദ്രതയോടെ ശാക്തീകരിക്കാന്‍ കഴിയും.