മസ്കത്ത്: പൊതു സദാചാര ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽനിന്ന് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു സദാചാര ലംഘനവുമായി ബന്ധപ്പെട്ടുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറബ് പൗരത്വമുള്ള രണ്ടുപേരെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു