ജനീവ: ഗാസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കാനും മാനുഷിക സഹായം എത്തിക്കാനും ഇറാനും സൗദി അറേബ്യയും ആഹ്വാനം ചെയ്തു. ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനും, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഗാസയിൽ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകതയും, ഉപരോധിച്ച പ്രദേശത്ത് മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയും അടിവരയിട്ടു പറഞ്ഞു.
“വെടിനിർത്തൽ ഉടനടി നടപ്പിലാക്കുന്നതിനും ഫലസ്തീൻ ജനതയ്ക്ക് അടിയന്തിര മാനുഷിക സഹായം എത്തിക്കുന്നതിനും മുസ്ലീം ലോകം സയണിസ്റ്റ് ഭരണകൂടത്തിനും യുഎസ് സർക്കാരിനും മേൽ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്.”-ബുധനാഴ്ച ജനീവയിൽ നടന്ന ഒരു യോഗത്തിൽ അമീർ-അബ്ദുള്ളാഹിയൻ പറഞ്ഞു,
ഫലസ്തീൻ പ്രശ്നത്തെക്കുറിച്ചും ഗാസയിൽ ഇസ്രയേലിന്റെ ക്രൂരമായ ആക്രമണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും റിയാദിനും ടെഹ്റാനും പൊതുവായ കാഴ്ചപ്പാടുണ്ടെന്ന് ബിൻ ഫർഹാൻ പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതിലും വെടിനിർത്തൽ ഉടനടി സ്ഥാപിക്കുന്നതിലും അടിയന്തര മാനുഷിക സഹായം അയക്കുന്നതിനെക്കുറിച്ചും ഞങ്ങൾക്ക് പൊതുവായ കാഴ്ചപ്പാടുണ്ട്, ഞങ്ങൾ ഞങ്ങളുടെ ശ്രമങ്ങൾ തുടരും,” സൗദി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു.
ഇസ്രായേലും അമേരിക്കയുമടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിർത്തലിനെ എതിർത്തത്. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേൽ നിലപാട് യു.എസ് തള്ളി. ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രിയാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്നും ഓസ്ലോ കരാർ അപ്രസക്തമെന്നും വ്യക്തമാക്കി. എന്നാൽ ഇത് തള്ളിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫലസ്തീൻ അതോറിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു