മസ്കത്ത്: ഒമാനും അസർബൈജാനും അഞ്ചാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകൾ നടത്തി. ഒമാനി പക്ഷത്തെ രാഷ്ട്രീയകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും അസർബൈജാനെ വിദേശകാര്യ ഉപമന്ത്രി യാൽചിൻ റാഫിയേവ് ആയിരുന്നു നയിച്ചത്.
ഇരു കക്ഷികളും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും വിവിധ മേഖലകളിൽ അവ പ്രോത്സാഹിപ്പിക്കുന്നതിൽ തങ്ങളുടെ താൽപര്യം ഊന്നിപ്പറയുകയും ചെയ്തു. പരസ്പരതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു