തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന് സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്.
ചെന്നൈ സെൻട്രലിൽനിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും. 15, 17, 22, 24 തീയതികളിലായി നാലു സർവീസാണ് നടത്തുക. തിരിച്ച് ഈ ട്രെയിൻ പിറ്റേദിവസം 4.40ന് കോട്ടയം സ്റ്റേഷനിൽനിന്ന് പുറപ്പെടും. അന്ന് വൈകുന്നേരം 5.15ന് ട്രെയിൻ ചെന്നൈ സെൻട്രലിൽ എത്തും.
ചെന്നൈയിൽനിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്തുനിന്ന് ശനി, തിങ്കൾ ദിവസങ്ങളിലും ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. 8 കോച്ചുകളുള്ള റേക്ക് ആണ് സർവീസ് നടത്തുക. ഈ ട്രെയിനുകളിലേക്കുള്ള മുന്കൂർ ബുക്കിങ് 14ന് വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
എറണാകുളം നോർത്ത് , തൃശൂർ, പാലക്കാട് എന്നിവയാണ് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന് കേരളത്തിലെ സ്റ്റോപ്പുകൾ. ഇതുകൂടാതെ പോത്തന്നൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും.
ഇത് കൂടാതെ ചെന്നൈ-കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ മറ്റൊരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ കൂടി സർവീസ് നടത്തും. ക്രിസ്മസ് അവധി ദിനങ്ങൾ പ്രമാണിച്ചാണ് ഈ ട്രെയിൻ സർവീസ് നടത്തുക. 2024 ജനുവരി 30 വരെ ചൊവ്വാഴ്ചകളിലാണ് ഈ സർവീസ്. ചെന്നൈയിൽനിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.15ന് കോയമ്പത്തൂരിൽ എത്തും. തിരികെ 3.05ന് പുറപ്പെടുന്ന ട്രെയിൻ രാതി 9.50ഓടെ ചെന്നൈയിലെത്തും. കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു