കുവൈത്ത് സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ‘സയണിസ്റ്റ് ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളും’ എന്ന തലക്കെട്ടിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. പ്രസിഡന്റ് മെഹബൂബ അനീസ് അധ്യക്ഷത വഹിച്ചു.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതികൾ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർസാക്ഷ്യമാണ്. എല്ലാ മനുഷ്യരുടെയും അന്തസ്സിനും ജീവനും സംരക്ഷണം ഉറപ്പ് നൽകാൻ ഓർമപ്പെടുത്തുന്ന മനുഷ്യാവകാശ ദിനം സയണിസ്റ്റ് ഭീകരതക്കെതിരെയുള്ള പ്രതിഷേധദിനമായി മാറിക്കഴിഞ്ഞതായും അവർ പറഞ്ഞു. ഐവ എക്സിക്യൂട്ടിവ് അംഗം ജാസ്മിൻ ഷുക്കൂർ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ട ചരിത്രം വിശദീകരിച്ചു.
മനുഷ്യാവകാശങ്ങൾ നടപ്പിലാക്കേണ്ട ഭരണകൂടങ്ങൾ തന്നെ അതിന്റെ ലംഘകരായി മാറിയിരിക്കുന്നു എന്ന് ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അംബിക മുകുന്ദൻ ,റാഫിയ അനസ്, ഷീബ ബാബു, ജിജി, ഗീത, നജ്മ, സബീന, ഷമീന, വർദ്ദ, ഗ്രേസി, ഷിബു, മീനാക്ഷി, രത്നവല്ലി, ലീല, ഹഫ്സ, അമ്മു, ശ്രീദേവി എന്നിവർ ചർച്ചയിൽ സംസാരിച്ചു.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ അസ്മിന അഫ്താബ് ഖിറാഅത്ത് നടത്തി. ഐവ ജനറൽ സെക്രട്ടറി ആശ ദൗലത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ വാഹിദ ഫൈസൽ സമാപന പ്രഭാഷണവും നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു