തിരുവനന്തപുരം: പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്.എഫ്.ഐക്കാരെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. ബി.ജെ.പി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹന ശക്തി കൊണ്ടല്ലെന്നും അവർ കൂടി പ്രതിഷേധിച്ചാൽ ഇവിടെ സിവിൽ വാർ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണ് എസ്.എഫ്.ഐക്കാരുടെ ചെയ്തികള്‍. എസ്.എഫ്.ഐയിലുള്ളത് കുറേ കിഴങ്ങന്മാരാണ്. ഭീമൻ രഘുവിനും രാജസേനനും രാഷ്ട്രീയക്കാരല്ല. ഒരു ഗ്ലാമറിന്റെ പേരിൽ ബി.ജെ.പിയിൽ വന്നവരാണ്. രാഷ്ട്രീയത്തിന്റെ പേരിലല്ല അവർ വന്നതെന്നും ദേവൻ പറഞ്ഞു.
സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവന് പറഞ്ഞു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന് ബിജെപിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വച്ചായിരുന്നു താരം ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു