കുവൈത്ത് സിറ്റി: ഫ്യൂച്ചർ ഐ തിയറ്റർ കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്നു. 2024 ലെ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി കൈമൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജോയന്റ് ട്രഷറർ സുഷിൽ കാട്ടാമ്പള്ളി കണക്കുകൾ അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയെ രക്ഷാധികാരി ഷെമേജ് കുമാർ കുമാർ പ്രഖ്യാപിച്ചു .
ഭാരവാഹികൾ- സന്തോഷ് കുമാർ കുട്ടത്ത് (പ്രസി), സുഷിൽ കാട്ടാമ്പള്ളി(വൈ. പ്രസി), ഉണ്ണി കൈമൾ (ജന.സെക്ര), രമ്യ രതീഷ് (ജോ.സെക്ര), പ്രമോദ് മേനോൻ (ട്രഷ), സജിനി സെറിൻ വർഗീസ് (വനിത കോഓഡിനേറ്റർ), ജോർജി മാത്യു (മീഡിയ കോഓഡിനേറ്റർ), ഷെമേജ് കുമാർ കെ.കെ, വട്ടിയൂർകാവ് കൃഷ്ണകുമാർ (രക്ഷാധികാരി).ബിവിൻ തോമസ്, ടി.പി.ശരത്, ജീജോ വർഗീസ്, അസീസ് തിക്കോടി, ഷബില റസൽ, ചന്ദ്രമോഹൻ, പ്രേം ശ്രീധരൻ, ബോണി കുര്യൻ, പ്രവീൺ കൃഷ്ണൻ, ഡോ.എബ്രഹാം തോമസ്, സജീഷ് ഗോവിന്ദ് ശാന്ത, ശ്യാം നായർ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു