മുംബൈ: കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ വന്‍തീപിടിത്തം. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപം ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്.
അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
24 മണിക്കൂറിനിടെ ഇത് രണ്ടാംതവണയാണ് മുംബൈയില്‍ തീപ്പിടിത്തമുണ്ടാകുന്നത്. അന്ധേരിയില്‍ കാറുകള്‍ക്ക് തീപിടിച്ചതിന് പിന്നാലെ ഒരാള്‍ക്ക് പൊള്ളലേറ്റിരുന്നു. ബുധനാഴ്ച രാവിലെയയിരുന്നു സംഭവം. ഫാറൂഖ് സിദ്ദീഖി എന്ന നാല്‍പ്പത്തഞ്ചുകാരനായിരുന്നു പൊള്ളലേറ്റത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു