പ്രതിഷേധിച്ചവരിലൊരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരി, ലോക്സഭയില്‍ ഫോറൻസിക് പരിശോധന; പ്രതിഷേധവുമായി പ്രതിപക്ഷം

ഡൽഹി : പാര്‍ലമെന്‍റില്‍ അതിക്രമിച്ച്‌ കടന്ന് പ്രതിഷേധിച്ചവരിലൊരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് വിവരം. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി.മനോരഞ്ജനും, സാഗര്‍ ശര്‍മ്മ എന്നയാളുമാണ് ലോക്സഭയില്‍ കളര്‍ സ്പ്രേ പ്രയോഗിച്ചത്. ബെംഗളുരുവിലെ വിവേകാനന്ദ സര്‍വകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജൻ പഠിച്ചതെന്നും പുറത്തുവരുന്നു. മൈസൂരു എംപി പ്രതാപ് സിൻഹ നല്‍കിയ പാസ്സുപയോഗിച്ചാണ് സാഗര്‍ ശര്‍മയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം. അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. 

 
ഫോറൻസിക് സംഘം പാര്‍ലമെന്റ് വളപ്പില്‍ തെളിവ് ശേഖരിക്കുകയാണ്. കൂടാതെ സിആര്‍പിഎഫ് ഡിജിയും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഗാര്‍ഖെ ആവശ്യപ്പെട്ടു. വിവരങ്ങള്‍ അംഗങ്ങള്‍ അറിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്ന് പരഞ്ഞ് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു