പ്രത്യേക ലേഖകൻ
ഉപഭോക്തൃ വില സൂചികയെ ആധാരമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുതിച്ചുയർന്നു. ഭക്ഷ്യവില വർദ്ധനയാണ് റീട്ടെയിൽ പണപെരുപ്പത്തിന് കാരണമായത്. ഈ സാഹചര്യത്തിൽ രാജ്യത്തെ ധന വിപണിയിൽ റിസർവ്വ് ബാങ്ക് പെട്ടെന്നൊന്നും പലിശ നിരക്കുകൾ ലഘൂകരിച്ചേക്കില്ല.
വാർഷിക റീട്ടെയിൽ പണപ്പെരുപ്പം മുൻ മാസത്തെ 4.87 ശതമാന ത്തിൽ നിന്ന് നവംബറിൽ 5.55 ശതമാനമായി ഉയർന്നു.ഉപഭോക്തൃ വിലയുടെ പകുതിയോളം വരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഒക്ടോബറിൽ 6.61 ശതമാനം.നവംബറിൽ 8.70 ശതമാനമായി. ഒക്ടോബറിലെ പ്രധാന പണ പ്പെരുപ്പം (core inflation) 4.20 മുതൽ 4.28 ശതമാനത്തെ അപേ ക്ഷിച്ച് 4.05 – 4.2 ശതമാനമാണ് നവംബറിൽ കണക്കാക്കപ്പെട്ടിരുന്നത്.
കേന്ദ്രസർക്കാർ പ്രധാന പണപ്പെരുപ്പ കണക്കുകൾ പുറത്തുവിടുന്നില്ല. റീട്ടെയിൽ പണപ്പെരുപ്പം ഉയർത്തുന്ന അസ്ഥിര ഭക്ഷ്യ വിലകളെക്കുറിച്ച് ആശങ്കയിലാണ് ആർബിഐ. പണപ്പെരുപ്പം ലക്ഷ്യത്തിന് മുകളിൽ ശക്തമായി തുടരുന്നതിനാൽ കഴിഞ്ഞ ആഴ്ചയിലെ തുടർച്ചയായ അഞ്ചാം യോഗത്തിലും സമ്പദ്‌വ്യവസ്ഥയിലെ പ്രധാന ധനപരമായ പരിണാമത്തെ സ്വാധീനിക്കുന്നതിനായി നിശ്ചയിക്കുന്ന പോളിസി പലിശ നിരക്കിൽ മാറ്റം വരുത്തുവാൻ ആർബിഐ തയ്യാറായില്ല.
കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് നവംബറിൽ ധാന്യങ്ങളുടെ വില 10.27 ശതമാനം ഉയർന്നപ്പോൾ പച്ചക്കറി വിലയിൽ 17.7 ശതമാനം വർദ്ധന. അതേസമയം പയറുവർഗ്ഗ – സുഗന്ധവ്യഞ്ജന വില യഥാക്രമം 20.23, 21.55 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ വേളയെ അപേക്ഷിച്ച് പഴങ്ങളുടെ വില 10.95 ശതമാനമായി വർദ്ധിച്ചു. ഒക്ടോബറിൽ ധാന്യങ്ങൾ (10.65 ശതമാനം), പച്ചക്കറി വില (2.7), പയർവർഗങ്ങൾ (18.79), സുഗന്ധവ്യഞ്ജനങ്ങൾ (22.7), പഴങ്ങൾ (9.34 ശതമാനം) തുടങ്ങിയ ആവശ്യ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നു.
പണപ്പെരുപ്പം ഏഴു ശതമാനത്തിലധികം ഉയർന്നപ്പോൾ ജൂലായ് മുതൽ വില വർദ്ധന നിയന്ത്രിക്കുവാൻ രാജ്യം നിരവധി നടപടികൾ സ്വീകരിച്ചു. അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി കയറ്റുമതികൾ നിരോധിച്ചു. സ്ഥായിയായ ഭക്ഷ്യവിലക്കയറ്റ പ്രവണതക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കപ്പെട്ടേക്കും. ഉയർന്ന ഭക്ഷ്യവിലയുടെയും ഉറച്ച സാമ്പത്തിക വളർച്ചയുടെയും പശ്ചാത്തലത്തിൽ 2024 ന്റെ രണ്ടാം പകുതിയിൽ മാത്രമേ ആർബിഐ നയം ലഘൂകരിക്കാൻ തുടങ്ങൂയെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു