അണ്ണാ യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസര്‍, അസി.ലൈബ്രേറിയൻ തുടങ്ങി 232 ഒഴിവുകൾ !!!

ചെന്നൈയിലുള്ള അണ്ണാ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിസിക്കല്‍ എജുക്കേഷന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 232 ഒഴിവുണ്ട്. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ എന്‍ജിനീയറിങ് കോളേജുകളിലും പ്രാദേശിക കാമ്പസുകളിലുമാണ് നിയമനം.

  • അസിസ്റ്റന്റ് പ്രൊഫസര്‍: ഓട്ടോമൊബൈല്‍ എൻജിനീയറിങ്-4, സിവില്‍ എൻജിനീയറിങ്-30, കംപ്യൂട്ടര്‍ സയൻസ് & എൻജിനീയറിങ്/ഐ.ടി-35, ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ് എൻജിനീയറിങ്-25, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്-51, മെക്കാനിക്കല്‍ എൻജിനീയറിങ്-29, മാത്തമാറ്റിക്സ്-17, മാനേജ്മെന്റ് സയൻസ്-11, ഇംഗ്ലീഷ്-3 എന്നിങ്ങനെയാണ് ഓരോ വകുപ്പിലുമുള്ള ഒഴിവ്.
  • മറ്റ് ഒഴിവുകള്‍: അസിസ്റ്റന്റ് ലൈബ്രേറിയൻ-14, അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിസിക്കല്‍ എജുക്കേഷൻ)-13.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

  • അപേക്ഷാഫീസ്: 1180 രൂപ (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 472 രൂപ).
  • ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം ഹാര്‍ഡ് കോപ്പി സ്പീഡ്/രജിസ്ട്രേഡ് തപാല്‍ വഴി അയക്കണം.
  • വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.annauniv.edu എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: ഡിസംബര്‍ 13.
  • ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News