ന്യൂഡൽഹി : പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും ഒരാൾ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളാണ് ചാടിയതെന്ന് വിവരം.
ഇയാളുടെ കൈവശം ടിയർ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ഒരുസ്ത്രീ അടക്കം നാലുപേർ കസ്റ്റഡിയിലുണ്ട്. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി. കളർ സ്പ്രേയുമായി രണ്ടുപേർ പാർലമെന്റിനു പുറത്തും പ്രതിഷേധിച്ചു. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് സുരക്ഷാവീഴ്ച.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു