പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്

ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്ന രണ്ട് കൈയുമില്ലാത്ത ഏഷ്യയിലെ ആദ്യത്തെ വ്യക്തിയായ  ജിലുമോളെ കുറിച്ച്  പോസ്റ്റ് പങ്കു വച്ച് എം ബി രാജേഷ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം 

പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്. ഈ വിഡിയോ അങ്ങനെയൊരു വ്യക്തിയെക്കുറിച്ചുള്ളതാണ്. രണ്ട് കൈകളുമില്ലാത്ത ജിലുമോൾ ഡ്രൈവ് ചെയ്ത കാറിൽ സഹയാത്രികനായി സഞ്ചരിക്കുന്ന ഈ വീഡിയോ സന്തോഷത്തോടെ ഇവിടെ പങ്കുവെക്കുന്നു. ഇന്നലെ ഇടുക്കിയിലെ പ്രഭാതസദസിൽ വെച്ചാണ് ജിലുമോളെ വീണ്ടും കണ്ടുമുട്ടിയത്. കഴിഞ്ഞ ദിവസം പാലക്കാട്ടെ പ്രഭാതസദസിൽ വെച്ചാണ് ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി കൈമാറിയത്. ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്ന രണ്ട് കൈയുമില്ലാത്ത ഏഷ്യയിലെ ആദ്യത്തെ വ്യക്തിയാണ് ജിലുമോൾ. ഡിസൈനറായ ജിലുമോളുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്. 

Latest News