150 രൂപയ്ക്ക് എന്ത് കിട്ടും, 22 ലക്ഷം രൂപ നേടാൻ വഴിയുണ്ട്, സുരക്ഷയും വരുമാനവും ഉറപ്പ്

ആഗ്രഹങ്ങളില്ലാത്ത മനുഷ്യരുണ്ടാകില്ല. പുതിയ വീട് വാങ്ങാൻ, വാഹനം വാങ്ങാൻ, യാത്ര പോകാൻ, മക്കളുടെ നല്ല വിദ്യാഭ്യാസം, അവരുടെ കല്യാണം അങ്ങനെ നീണ്ടു പോകും ആഗ്രഹങ്ങളുടെ എണ്ണം.എന്നാല്‍ ഈ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതാണ് എല്ലാവരുടേയും ചോദ്യം.

   

അതിനുള്ള നിരവധി വഴികളുണ്ട്. ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാര്‍ഗം നിക്ഷേപമാണ്.ദീര്‍ഘകാല നിക്ഷേപത്തിലൂടെ ഉയര്‍ന്ന തുക കണ്ടെത്താൻ സാധിക്കും. പക്ഷെ എത്രയും നേരത്തെ തുടങ്ങണമെന്ന് മാത്രമേയുള്ളു.

   

ചെറിയ തുക, വലിയ വരുമാനം

പലതുള്ളി പെരുവെള്ളമെന്നത് പോലെയാണ് ദീര്‍ഘകാല നിക്ഷേപം പ്രവര്‍ത്തിക്കുന്നത്. അതായത് എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കുക. അ അതുവഴി ദീര്‍ഘകാലം കൊണ്ട് ഉയര്‍ന്ന തുക സമ്ബാദിക്കാൻ കഴിയും. പ്രതിമാസം ചെറിയ തുക മാറ്റിവെച്ചുകൊണ്ട് 15 വര്‍ഷം കഴിയുമ്ബോള്‍ 22 ലക്ഷം രൂപ നേടാൻ വഴികളുണ്ട്. ആ വഴി എങ്ങനെയെന്ന് പരിശോധിക്കാം.

   

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

ജനപ്രിയ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി . ഇതുവഴി ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച്‌ നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്. നിക്ഷേപകര്‍ക്ക് അവരുടെ എസ്‌ഐപികളുടെ രീതി (പ്രതിവാരം, പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസികം) തിരഞ്ഞെടുക്കാനും സാമ്ബത്തിക ലക്ഷ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച്‌ നിക്ഷേപ തുക ക്രമീകരിക്കാനും കഴിയും.

150 രൂപയില്‍ നിന്ന് 22 ലക്ഷം രൂപ

പ്രതിദിനം 150 രൂപ മാറ്റിവെക്കാൻ തയ്യാറായാല്‍ 22 ലക്ഷം രൂപ നേടാൻ സാധിക്കും. പ്രതിദിനം 150 രൂപ നിക്ഷേപിപ്പാല്‍ മാസം 4,500 രൂപയാക്കും. അതായത് 1 വര്‍ഷത്തില്‍ 54,000 രൂപ. 5 വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ ആകെ നിക്ഷേപം 2,70,000 രൂപയാകും. നിക്ഷേപം 15 വര്‍ഷം വരെ കൃത്യമായി തുടരണം. അങ്ങനെയെങ്കില്‍ 15 വര്‍ഷം കൊണ്ട് ആകെ നിക്ഷേപിച്ച തുക 8,10,000 രൂപയാക്കും. സാധാരണയായി, എസ്‌ഐ‌പിയിലെ ദീര്‍ഘകാല നിക്ഷേപത്തിന് 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കും. അങ്ങനെയെങ്കില്‍ 15 വര്‍ഷം കൊണ്ട് പലിശയിനത്തില്‍ മാത്രം 14,60,592 രൂപ ലഭിക്കും.

   

നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോൾ

നിക്ഷേപ തുകയും (8,10,000 രൂപ) പലിശ തുകയും (14,60,592 രൂപ) ഒരുമിച്ച്‌ ലഭിക്കും. അതായത് മൊത്തം 22,70,592 രൂപ ലഭിക്കും.

ഈ തുക പുതിയ വീട് വാങ്ങാനോ കാറ് വാങ്ങാനോ ഉപയോഗിക്കാം. അല്ലെങ്കില്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ഈ തുക ഉപയോഗിക്കാം. മകളുടെ അല്ലെങ്കില്‍ മകന്റെ മൂന്നാം വയസ്സുമുതല്‍ നിക്ഷേപം ആരംഭിച്ചാല്‍ 18 വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും 22 ലക്ഷം രൂപ ലഭിക്കും.സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള തുക വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അതിനനുസരിച്ച്‌ ഉയര്‍ന്ന വരുമാനം നേടാനും സാധിക്കും.

 

നിക്ഷേപത്തിലൂടെ ഒരു കോടി രൂപ നേടാം

1 കോടി രൂപ സ്വരൂപിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പ്രതിമാസം 20,000 രൂപ നിക്ഷേപിക്കണം. അതായത് പ്രതിവര്‍ഷം 2, 40,000 രൂപ. 15 വര്‍ഷം പൂർത്തിയാകുമ്പോൾ നിക്ഷേപം 36 ലക്ഷം രൂപയാകും.12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ പലിശയിനത്തില്‍ 64.92 ലക്ഷം രൂപ നേടാം. അതായത് നിക്ഷേപ കാലാവധി പൂര്‍ ത്തിയാകുമ്പോൾ ആകെ 1.01 കോടി രൂപ നേടാം.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

      

Latest News