കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ അംഗബലം കൂട്ടാനുള്ള നടപടിയുമായി സര്‍ക്കാര്‍. സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാൻ ഡിജിപിയുടെ നിര്‍ദേശം.15 ദിവസത്തിനുള്ളില്‍ ഡി വൈ എസ് പിമാര്‍ കണക്ക് നൽകണം.
സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളില്‍ 364ലും പോലീസുകാരുടെ അംഗസംഖ്യ 50ല്‍ താഴെയാണ്. 44സ്റ്റേഷനുകളില്‍ 19 മുതല്‍ 30 വരെ ഉദ്യോഗസ്ഥരെ ഉള്ളൂ. കണക്കുകള്‍ നിരത്തിയും പോലീസുകാര്‍ അനുഭവിക്കുന്ന മാനസികസമ്മര്ദ്ദത്തെകുറിച്ചും അമിത ജോലിഭാരത്തെ കുറിച്ചുമുള്ള മീഡിയവണ്‍ വാര്ത്താപരമ്ബരയ്ക്ക് പിന്നാലെയാണ് അംഗസംഖ്യകൂട്ടാൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടികള്‍, ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കാവശ്യമായ അംഗബലം നിര്‍ദ്ദേശിച്ച ഫോര്‍മാറ്റില്‍ നല്‍കാനാണ് ഡിജിപിയുടെ കത്തില്‍ പറയുന്നത്. നിലവിലുള്ള അംഗബലമെത്ര ഇനിയെത്ര വേണം എന്ന കണക്ക് നല്‍കണം. അഞ്ച് ദിവസത്തിനുള്ളില്‍ സ്റ്റേഷൻ ഓഫീസര്‍മാര്‍ ഡിവൈഎസ്പിമാര്‍ക്ക് കണക്ക് നല്‍കണം. ഇത് ക്രോഡീകരിച്ച് ഡിവൈഎസ്പിമാര്‍ 15 ദിവസത്തിനുള്ളില്‍ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
Read also:നരഭോജിക്കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ സമർപ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി
പോലീസുകാര്‍ക്ക് കൃത്യമായി അവധി നല്‍കാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനാവശ്യമായ നടപടി സ്വീകരിക്കാനുമുള്ള നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പോലീസില്‍ ഒഴിവുള്ള തസ്തികകളില്‍ ഇപ്പോഴും നിയമനം ഇഴഞ്ഞ് നീങ്ങുകയാണ്. നിലവിലെ റാങ്ക് ലിസ്റ്റിൻറെ കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം അവശേഷിക്കുന്നു. നാമമാത്രമായ നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്. ഉറക്കമിളച്ച് പഠിച്ച് കഠിനമായ കായിക പരിശീലനം നേടി റാങ്ക് ലിസ്റ്റിലിടം പിടിച്ചവരുടെ കാര്യത്തിലും അടിയന്തിര നടപടിയുണ്ടാകണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു