സിനിമകൾ പല കലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു. മികച്ച സിനിമകൾ സംസാരിക്കുന്ന വിഷയങ്ങൾ അതത് കാലത്തിൽ മാത്രമല്ലാതെ നിരവധി ദേശവും കാലവും പിന്നിട്ട് പോകും. തുടക്ക കാലം മുതൽ മലയാള സിനിമയുടെ നല്ലൊരു പങ്കുമേറ്റെടുത്ത കലാകാരനാണു മമ്മൂട്ടി. 1971 ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന മമ്മൂട്ടി 2023 ഇൽ എത്തി നിൽക്കുമ്പോഴും കാഴ്ചക്കാരുടെ പ്രിയപ്പെട്ട അഭിനയതാവായി തന്നെ തുടരുന്നു. ഭീഷ്മ പർവ്വത്തിലെ മൈക്കിൾ അപ്പനെയും, മൃഗയയിലെ വാറുണ്ണിയെയും ഒരിക്കലും സിനിമ പ്രേമികൾക്ക് മറക്കാൻ സാധിക്കില്ല.
ഇന്നിപ്പോളിത തിയറ്ററിലെ ഭാസ്ക്കര പട്ടേലിനെ നിറഞ്ഞ കയ്യടിയുമായി ഏറ്റെടുത്തിരിക്കുകയാണ് കാഴ്ചക്കാർ. 29 വര്‍ഷങ്ങൾക്കു ശേഷം വിധേയൻ പ്രദര്‍ശിപ്പിച്ചപ്പോൾ തീയറ്ററും, കാണികളും ഒരുപോലെ ആവേശത്തിലായിരുന്നു. സക്കറിയയുടെ ഭാസ്ക്കര പട്ടേലും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അടൂർ ഗോപാലകൃഷ്ണൻ വിധേയൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ച മമ്മൂട്ടിക്ക് 1994 ൽ മികച്ച നടനുള്ള ദേശിയ അവാർഡ് ലഭിച്ചു. വിദേശ സിനിമ കാണികൾ ഉൾപ്പെടെയാണ് വിധേയൻ കാണാൻ വേണ്ടി എത്തിയത്. ‘വിധേയന്റെ തീയറ്റർ സ്പീരിയൻസ് നന്നായിരുന്നു’. ‘ഇത് പോലെയൊരു മാസ്സ് പടം തിയറ്ററിൽ തന്നെ കാണണേണ്ടതാണ്’ തുടങ്ങിയവയാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. ഹോമേജ് വിഭാഗത്തിലാണ് വിധേയൻ അവതരിപ്പിച്ചത്