ആലപ്പുഴ: വിദേശത്ത് നിന്നും വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. വാട്സാപ്പിൽലേക്ക് തുടർച്ചയായി വിദേശ നമ്പറിൽ നിന്നും വിളിച്ചുവെന്നും ശേഷം അശ്ലീല ദൃശ്യങ്ങൾ അയച്ചതായാണ് പരാതി.
കായംകുളം ഡി.വൈ.എസ്.പി ഓഫീസിൽ എത്തിയാണ് അരിത പരാതി നൽകിയത്. ഈ നമ്പർ വിദേശത്ത് താമസിക്കുന്ന സുഹൃത്തുക്കൾക്ക് പങ്കുവച്ചപ്പോൾ ഖത്തറിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയെന്നും സുഹൃത്തുക്കൾ ഇയാളുമായി നേരിൽ ബന്ധപ്പെട്ടുവെന്നും അരിത പറയുന്നു.
സന്ദേശം അയച്ചയാളെ തിരിച്ചറിഞ്ഞെന്നായതോടെ ഇതേ നമ്പറിൽ നിന്നും ക്ഷമ ചോദിച്ചുള്ള വീഡിയോ ക്ലിപ്പ് യുവാവ് അയച്ചു. എന്നാൽ, മേലിൽ ഇങ്ങനെ പെരുമാറാൻ പാടില്ലെന്നതിലാണ് പരാതി നൽകിയതെന്ന് അരിത പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു