സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

 

ന്യൂഡല്‍ഹി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌ഇ) 2024 ലെ 10, 12 ക്ലാസ് പരീക്ഷാ തീയതി പുറത്തിറക്കി. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.

12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 2 വരെയാണ്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 13 വരെയും നടക്കും.

10, 12 ക്ലാസുകളിലെ പരീക്ഷകള്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. ഒന്ന് രാവിലെ 10:30 മുതല്‍ 12:30 വരെയും രണ്ടാമത്തേത് രാവിലെ 10:30 മുതല്‍ ഉച്ചയ്‌ക്ക് 1:30 വരെയും നടത്തും.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News