ന​വ​കേ​ര​ള സ​ദ​സ്; ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു

 

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന വേ​ദി​യു​ടെ ചു​റ്റു​മു​ള്ള ക​ട​ക​ൾ അ​ട​ച്ചി​ടണമെന്ന് പോ​ലീ​സ് ന​ൽ​കി​യ നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചു. ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ലെ​ന്നാ​ണ് പു​തി​യ അ​റി​യി​പ്പ്.

പോ​ലീ​സ് ക​ട​യു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സ് വാ​ർ​ത്ത​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച​ത്. നവ കേരള സദസ്സ് നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന വിശദീകരണത്തോടെയാണ് കടകൾ തുറക്കരുതെന്ന് ആദ്യം പൊലീസ് ഉത്തരവിട്ടത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ പ​രി​പാ​ടി തീ​രു​ന്ന​തു വ​രെ അ​ട​ച്ചി​ടാ​നാ​ണ് പോ​ലീ​സ് വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. കോ​വി​ൽ പാ​ടം റോ​ഡ്, പാ​ലാ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്കാ​ണ് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

 
കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പൊലീസ് പറഞ്ഞിരുന്നു.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു