ഭോപ്പാൽ: ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് 30 കാരിയെ ട്രെയിനിൽവെച്ച് പീഡിപ്പിച്ചത്.
സംഭവത്തില്‍ കമലേഷ് കുശ്വാഹ (22) എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. 40 കിലോമീറ്ററിനിടെ മൂന്നുതവണ യുവതിയെ ബലാത്സംഗം ചെയ്തത്.
സത്ന ജില്ലയിലെ ഉഞ്ചറ റെയിൽവെ സ്റ്റേഷനിലേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. പക്കാരിയ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ അതേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിലെ എസി കോച്ചിൽ വാഷ്റൂം ഉപയോഗിക്കാനായി കയറിയപ്പോഴായിരുന്നു ആക്രമണം. പ്രതിയും അതേ കോച്ചിനുള്ളിൽ കയറി വാതിലടക്കുകയായിരുന്നു.
പാകരിയ, മൈഹാർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വെച്ച് അയാൾ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പ്രതിരോധിച്ചപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ട്രെയിൻ സത്ന സ്റ്റേഷനിലെത്തിയപ്പോൾ തനിക്ക് ദാഹിക്കുമെന്ന് പ്രതിയോട് പറഞ്ഞു. അയാൾ വെള്ളം എടുക്കാൻ പോയപ്പോൾ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അർധനഗ്നയായി ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ യുവതി ആർപിഎഫ് കോൺസ്റ്റബിളിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു