ദോഹ: സൗദിയുടെ സ്വപ്ന നഗരിയായ നിയോം ബേയിലേക്കും പുതിയ സർവിസുമായി ഖത്തർ എയർവേസ്.
സൗദിയും ഖത്തറും തമ്മിലെ സൗഹൃദ കൂടുതൽ ദൃഢമാക്കികൊണ്ടാണ് യാംബുവിലേക്കുള്ള സർവീസ് പുനരാരംഭിച്ചതിനു പിന്നാലെ നിയോമിലേക്കുമുള്ള പുതിയ യാത്ര ആരംഭിച്ചത്. ആഴ്ചയിൽ രണ്ടു വിമാനങ്ങൾ എന്ന നിലയിലാണ് കഴിഞ്ഞ ദിവസം മുതൽ യാത്ര ആരംഭിച്ചത്.
നിയോമിൽ നിന്നും ദോഹയിലേക്ക് ശനിയാഴ്ച ഉച്ച രണ്ട് മണിക്കും, വ്യാഴാഴ്ച ഉച്ച 1.40നും പുറപ്പെടും. ദോഹയിൽ നിന്നും നിയോമിലേക്ക് ശനിയാഴ്ച വൈകീട്ട് 6.55നും വ്യാഴാഴ്ചകളിൽ 6.35നും പറന്നുയരും.
സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഉയർന്നുവരുന്ന അത്ഭുത നഗരമാണ് നിയോം ബേ. സൗദി വിഷൻ 2030ന്റെ ഭാഗമായി ചെങ്കടൽ തീരത്തും കടലിലുമായി നിർമിക്കപ്പെടുന്ന ഹൈടെക് നഗരമായ നിയോമിലേക്കുള്ള പ്രധാന പ്രവേശന കവാടം കൂടിയാണ് നിയോം ബേ വിമാനത്താവളം.
സൗദിയുടെ വിനോദ, സാംസ്കാരിക നഗരിയായി മാറുന്ന നിയോം അതിവേഗത്തിലാണ് ലോകശ്രദ്ധയിലേക്ക് വരുന്നത്. സൗദിയുടെ വിനോദ സഞ്ചാര മേഖലയിലെ സുപ്രധാന ചുവടുവെപ്പായി മാറുന്നു നഗരത്തിലേക്കുള്ള യാത്രക്കാരുടെ വരവിൽ ഖത്തർ എയർവേസിന്റെ പുതിയ സർവിസ് നിർണായകമായി മാറും.
ൈഫ്ലഡിയൽ, ൈഫ്ലദുബൈ, സൗദിയ എന്നീ എയർലൈൻസുകൾക്കു പിന്നാലെ നിയോമിലിറങ്ങുന്നാ നാലാമത്തെ യാത്ര വിമാന കമ്പനിയാണ് ഖത്തർ എയർവേസ്.
ഒപ്പം, സൗദിയിലേക്കുള്ള തങ്ങളുടെ ലക്ഷ്യ കേന്ദ്രങ്ങളുടെ എണ്ണം പത്തായി ഉയർത്താനും ഖത്തർ എയർവേസിന് കഴിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു