ദോഹ: മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ, സാമൂഹിക, കാലാവസ്ഥ വിഷയങ്ങളിൽ ചർച്ചകൾ നയിച്ച് 21ാമത് ദോഹ ഫോറം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗസ്സ വിഷയത്തില്‍ അടക്കം സംവാദങ്ങള്‍ നടന്നു. നിലവില്‍ ലോകസമൂഹം അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളെയും പ്രതിപാദിച്ചാണ് ഫോറത്തിന് കൊടിയിറങ്ങിയത്. ഗസ്സയിലെ മനുഷ്യക്കുരുതിയും പശ്ചിമേഷ്യയിലെ ശാശ്വത സമാധാനവും സിറിയയിലെയും അഫ്ഗാനിസ്താനിലെയും സാഹചര്യങ്ങളുമൊക്കെ ചര്‍ച്ചയായി. കലുഷിതമായ സാഹചര്യങ്ങളില്‍ നയതന്ത്ര ഇടപെടലുകളുടെ പ്രാധാന്യവും പ്രധാന ചര്‍ച്ചയായിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും രാഷ്ട്ര നേതാക്കളും ചര്‍ച്ചകളില്‍ പങ്കാളികളായി.
സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളിലും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ സെക്യൂരിറ്റി തുടങ്ങി സാങ്കേതിക മേഖലയിലേക്കും കടന്ന ചെന്ന ദോഹ ഫോറം കൂട്ടായ്മയുടെ ഭാവി പടുത്തുയര്‍ത്താം എന്ന പ്രമേയത്തിന് അടിവരയിട്ടാണ് സമാപിച്ചത്. ഫോറത്തിൽ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഓവർ വ്യൂ 2024ന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ഖത്തറിന് നന്ദി അറിയിച്ച് യു.എൻ
ഗസ്സയിലേതുൾപ്പെടെ വിവിധ അന്താരാഷ്ട്ര വിഷയങ്ങളിലെ ഖത്തറിന്റെ ഇടപെടലിനും സമാധാന ദൗത്യങ്ങൾക്കും നന്ദി അറിയിച്ച് യു.എൻ മാനുഷിക വിഭാഗം അണ്ടർ സെക്രട്ടറിയും എമർജൻസി റിലീഫ് കോർഡിനേറ്ററുമായ മാർട്ടിൻ ഗ്രിഫിത്.
ദോഹ ഫോറത്തിൽ പങ്കെടുത്ത അദ്ദേഹം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിക്കും സർക്കാറിനും വിവിധ സേവനങ്ങളിൽ അഭിനന്ദനമറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു