ദോഹ: വാഹന ഉടമകൾക്ക് ഇഷ്ട നമ്പറുകൾ സ്വന്തമാക്കാൻ സൗകര്യവുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സൗ ം’ ആപ്ലിക്കേഷനെത്തുന്നു. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 മുതൽ ആപ് വഴി നമ്പറുകൾ ബുക്ക് ചെയ്ത് ലേലത്തിലൂടെ സ്വന്തമാക്കാൻ കഴിയുമെന്ന് മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം വഴി അറിയിച്ചു.
സൗ ം ആപ്പിലെ ‘ഷോ ഇന്ററസ്റ്റ്’ എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ടാണ് ബുക്കിങ് നടപടികൾക്ക് തുടക്കം കുറിക്കേണ്ടത്. വിവിധ നമ്പറുകളും അവയുടെ നിരക്കുകളും ആപ്പിൽ നൽകിയിരിക്കും. തിരഞ്ഞെടുത്ത നമ്പറിന് ഒരു ആവശ്യക്കാരൻ മാത്രമാണെങ്കിൽ ആ തുകക്കു തന്നെ നമ്പർ നൽകും.
ഒരേ നമ്പറിന് ഒന്നിലധികം പേർ താൽപര്യം കാണിച്ചാൽ ഇന്റേണൽ ബിഡിങ്ങിലൂടെ വിജയിയെ കണ്ടെത്തും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള നമ്പർ തിരഞ്ഞെടുത്തതിന് ശേഷം ഡെപ്പോസിറ്റ് തുക അടക്കണം. തുടർന്ന് നിർദിഷ്ട സമയ കാലയളവിനുള്ളിൽതന്നെ നമ്പർ നൽകുന്നതായിരിക്കും. ആൻഡ്രോയ്ഡ്, ആപ് സ്റ്റോർ എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് നമ്പർ ലേലത്തിനായി ‘സൗ ം’ ആപ് ഒരുക്കുന്നത് മന്ത്രാലയം പ്രഖ്യാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു