കോഴിക്കോട്: യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമാണത്തിൽ കോഴിക്കോടും കേസ്. പേരാമ്പ്ര സബ് കോടതിയുടെ ഉത്തരവ് പ്രകാരം യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് നേതാവ് ഷഹബാസ് വടേരി നൽകിയ പരാതിയിൽ മുഹമ്മദ് നിഹാൽ, ജറിൽ ബോസ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്.
നേരത്തെയും ഗുരുതര ആരോപണങ്ങളുമായി ഷഹബാസ് രംഗത്തെത്തിയിരുന്നു. കേസിൽ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് പങ്കുണ്ടെന്നാണ് നേരത്തെ ഷഹബാസ് വടേരി പൊലീസിന് മൊഴി നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഇക്കാര്യം അറിയാമെന്നും മൊഴിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു