മനാമ: ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപകർക്ക് അവസരമൊരുക്കുമെന്ന് ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസർ അലി അൽ ഖാഇദി വ്യക്തമാക്കി. ഫ്രഞ്ച് ചേംബർ ഓഫ് കോമേഴ്സ് ദി ഡിപ്ലോമാറ്റ് റാഡിസൻ ബ്ലൂവിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര നിക്ഷേപകരെയും വിദേശങ്ങളിൽ നിന്നുള്ള നിക്ഷേപകരെയും ആകർഷിക്കുന്നതിന് പദ്ധതികൾ തയാറാക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
നിക്ഷേപകർക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണ്. വിവിധ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള യോജിച്ച ഇടമാക്കി ബഹ്റൈനെ മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലെത്തിക്കാനും അതുവഴി ടൂറിസം പദ്ധതികളിൽ പരസ്പര പങ്കാളിത്തം വഹിക്കാനും ഇത്തരം പരിപാടികൾകൊണ്ട് സാധ്യമാകുമെന്നും അലി അൽ ഖാഇദി കൂട്ടിച്ചേർത്തു. ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, ടൂറിസം സ്ഥാപനങ്ങൾ തുടങ്ങിയവ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു