കോട്ടയം: എംപി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയിൽ തിരുത്തി മുഖ്യമന്ത്രി. പരാതി സ്വീകരിക്കലല്ല നവകേരള സദസിന്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലാ മണ്ഡലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും നാടിൻ്റെ അവശ്യങ്ങളും ഉയർത്തിയാണ് യാത്ര. ചാഴികാടന് അത് മനസിലാകാതെ പോയത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിൽ വരുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെന്നും പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വേദി ഏതെന്ന് തോമസ് ചാഴിക്കാടൻ എംപി ശരിക്ക് മനസിലാക്കിയിട്ടില്ലെന്ന് പറഞ്ഞു.
പാലായിലെ അധ്യക്ഷ പ്രസംഗത്തിൽ പരിഹരിക്കേണ്ട വിവിധ വിഷയങ്ങൾ ചാഴികാടൻ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു