മനാമ: കഴിഞ്ഞ ദിവസം സനാബിസിൽ സ്കൂൾ ബസ് തട്ടി മൂന്ന് വയസ്സായ കുട്ടി മരിച്ച സംഭവത്തിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. കുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിലെ ബസാണ് ഇടിച്ചത്. കുട്ടിയെ ബസിൽ നിന്നും ഇറക്കി വീട്ടിലേക്ക് എത്തിക്കണമെന്നാണ് നിയമം. എന്നാൽ, ബസിൽ നിന്നിറക്കിയെങ്കിലും കുട്ടിയെ അനുഗമിച്ചിരുന്നില്ല. കുട്ടി വീട്ടിലേക്ക് പോകാനൊരുങ്ങവെ റോഡിൽ ഒരു പൂച്ചയെ കണ്ട് പേടിച്ച് ബസിന് മുന്നിലേക്ക് വരുകയായിരുന്നു.
ഇതറിയാതെ െഡ്രെവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്രൈവർക്കും ആയക്കുമെതിരെയാണ് കേസ്. ഇവർ രണ്ടുപേരും ഏഷ്യൻ വംശജരാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു