കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. കോഴിക്കോട് കാരപ്പറമ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയാണ് പിടിയിലായത്.
കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് നൽകുന്നതിനാണ് ഇയാൾ അപേക്ഷകനിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. 1,500 രൂപയാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലിയായി വാങ്ങിയത്.
ഒരു മാസം മുൻപാണ് കട തുടങ്ങുന്നതിനായുളള ലൈസൻസിനായി മുറ്റിച്ചിറ സ്വദേശി ആഫിൽ അഹമ്മദ് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പക്ടറായ ഷാജിയ്ക്ക് അപേക്ഷ നൽകിയത്. ലൈസൻസ് ലഭിക്കണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഷാജി ആവശ്യപ്പെട്ടു. ആഫിൽ ബുദ്ധിമുട്ടുകൾ അറിയിച്ചതോടെ കൈക്കൂലി 2500 രൂപയാക്കി. 1000 രൂപ നൽകിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫിൽ വിജിലൻസിനെ സമീപിച്ചത്. 1500 രൂപ നല്കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്ന്ന് ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുളള സംഘം ഓഫീസിലെത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. 1500 രൂപ കൈപറ്റുന്നതിനിടെയാണ് അറസ്റ്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു