കൈ​ക്കൂ​ലി: കോ​ഴി​ക്കോ​ട്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

 

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നാ​ണ് ഇ​യാ​ൾ അ​പേ​ക്ഷ​ക​നി​ൽ നി​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ അ​പേ​ക്ഷ​ക​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 1,500 രൂ​പ​യാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്.

ഒരു മാസം മുൻപാണ് കട തുടങ്ങുന്നതിനായുളള ലൈസൻസിനായി മുറ്റിച്ചിറ സ്വദേശി ആഫിൽ അഹമ്മദ് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പക്ടറായ ഷാജിയ്ക്ക് അപേക്ഷ നൽകിയത്. ലൈസൻസ് ലഭിക്കണമെങ്കിൽ  5000 രൂപ നൽകണമെന്ന് ഷാജി ആവശ്യപ്പെട്ടു. ആഫിൽ ബുദ്ധിമുട്ടുകൾ അറിയിച്ചതോടെ കൈക്കൂലി  2500 രൂപയാക്കി. 1000 രൂപ നൽകിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫിൽ വിജിലൻസിനെ സമീപിച്ചത്. 1500 രൂപ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുളള സംഘം ഓഫീസിലെത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. 1500 രൂപ  കൈപറ്റുന്നതിനിടെയാണ് അറസ്റ്റ്.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു